അടിച്ച് കേറി! നോർത്ത് ഈസ്റ്റ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാർ

durand cup

ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് നടന്ന ഫൈനലിൽ അതിശക്തരായ മോഹൻ ബഗാനെ തോൽപ്പിച്ചു. പെനാൽട്ടി ഷൂട്ട്ഔട്ടിലൂടെയായിരുന്നു ജയം. സ്കോർ 4 -3.

ALSO READ: ഇതാണ് ശിക്ഷ! 3,500 വർഷം പഴക്കമുള്ള ഭരണി അബദ്ധത്തിൽ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതർ പ്രതികരിച്ചത് ഇങ്ങനെ…

നിശ്ചിത സമയത്ത് ഇരുവരും 2-2 സ്കോർ നേടി
സമനിലയിൽ ആയിരുന്നു.ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാന് രണ്ട് ഗോളുകൾക്ക് ലീഡ് എടുക്കാൻ കഴിഞ്ഞിരുന്നു. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റി  കമ്മിങ്‌സും ആദ്യ പകുതിയുടെ അവസാനം സഹലുമാണ് ബഗാന് വേണ്ടി വലകുലുക്കിയത്.

ALSO READ: അച്ഛന്റെ വഴിയേ! ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ഇടം നേടി സമിത് ദ്രാവിഡ്

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായി തന്നെ പ്രതികരിച്ചു. അജറായിയും ഗുയിലർമോയുമാണ് നോർത്ത് ഈസ്റ്റിന് വേണ്ടി വലകുലുക്കിയത്. ഇതോടെ മത്സരം സമനിലയിലാകുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് മത്സരം നീണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here