ഗുരുവായൂരപ്പന് സ്വർണ്ണകിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ. പതിനാല് ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണ്ണ കിരിടമാണ് സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ സ്റ്റാലിൻ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ എത്തി ദുർഗ്ഗാ സ്റ്റാലിൻ കിരീട സമർപ്പണം നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് സ്വർണ്ണ കിരീടം.

also read: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം: എം എ ബേബി

നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ദുർഗ്ഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

also read: ഓണക്കാലത്തിന് മുന്‍പായി കെ എം എം എല്ലിന്റെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി; മന്ത്രി പി രാജീവ്

ഇതോടൊപ്പം ചന്ദനം അരച്ച് ബാക്കി വരുന്ന തേയ അരക്കുന്നതിനുള്ള മെഷീനും ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിന് നൽകിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍ എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.മുൻപും പലതവണ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News