അച്ഛനുമായുണ്ടായ വാക്കേറ്റത്തിനിടെ മകൻ പിടിച്ചുതള്ളി, തലയിടിച്ചു വീണ അച്ഛന് ചികിൽസയിലിരിക്കെ ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂരിൽ അച്ഛനുമായുണ്ടായ വാക്കേറ്റത്തിനിടെ മകൻ അച്ഛനെ പിടിച്ചുതള്ളി. തലയിടിച്ചു വീണ അച്ഛന് ചികിൽസയിലിരിക്കുന്നതിനിടെ ദാരുണാന്ത്യം. സംഭവത്തിൽ കിളിമാനൂർ – പെരുന്തമൻ സ്വദേശി ഹരികുമാർ (52) ആണ് മരിച്ചത്. ഹരികുമാറിൻ്റെ മരണത്തെ തുടർന്ന് മകൻ ആദിത്യ കൃഷ്ണ (24) നെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് വൈകീട്ട് അച്ഛനും മകനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.

ALSO READ: കുടുംബപ്രശ്നം കയ്യാങ്കളിയായി, കൊല്ലത്ത് ബന്ധുക്കൾ യുവതിയെ മർദ്ദിച്ചെന്ന് പരാതി

അമ്മയുടെ ഫോൺ ആദിത്യൻ എടുക്കുകയും ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തായിരുന്നു വാക്കേറ്റം. തുടർന്ന് തർക്കത്തിനിടെ മകൻ അച്ഛനെപ്പിടിച്ച് തള്ളുകയും ആ തള്ളലിൽ അച്ഛൻ സമീപത്തെ കല്ലിനു മുകളിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ അച്ഛനായ ഹരികുമാറിൻ്റെ തലയ്ക്ക് കല്ലിൽ തട്ടി ഗുരുതരമായി ക്ഷതമേറ്റു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും തൊട്ടടുത്ത ദിവസം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും
ഇന്ന് വെളുപ്പിന് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ കിളിമാനൂർ പൊലീസ് ഡോക്ടറോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും തുടർന്ന് ബന്ധുക്കളുടെ മൊഴി എടുക്കുകയും ചെയ്തു. പിന്നീട് മരുമകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനിടെ, മകൻ ആദിത്യ കൃഷ്ണ കഞ്ചാവിന് അടിമയാണെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News