ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന്‍ പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍

ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു കടുവ മുന്നില്‍പ്പെട്ടാല്‍ എന്ത് ചെയ്യും. ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണ് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് പറയാം. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രണ്ടുപേര്‍ക്ക് മുന്നിലാണ് അപ്രതീക്ഷമായാണ് കടുവ വന്നുപെട്ടത്.

വനത്തെ മാത്രമല്ല വന്യ ജീവികളെയും സംരക്ഷിക്കേണ്ട കടമയുള്ളവരാണ് ഫോറസ്റ്റ് ഗാര്‍ഡുമാര്‍. അതായത് അത്രയ്ക്ക് ഗൗരവമായ ജോലിയാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നതെന്നതാണ്. ക്രൂരരായ മൃഗങ്ങള്‍ക്ക് മുന്നിലാണ് പെട്ട് പോന്നതെങ്കില്‍ മനസാന്നിധ്യം വീണ്ടെടുത്ത് പ്രതികരിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല.

ALSO READ: പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്നു; നവീകരിച്ച ഫറോക്ക് പുതിയ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

ഒട്ടും പ്രതീക്ഷികാതെ ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോഴാണ് ഏതൊരു വ്യക്തിയും അന്താളിച്ചുപോകുന്നത്. ഇവിടെ അത്രയും ഭീകരമായ നിമിഷത്തിലും രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരും തങ്ങളുടെ ബുദ്ധി ഉപയോഗിച്ചു. അന്നുലാല്‍, ദഹാല്‍ എന്നിവര്‍ക്ക് മുന്നിലാണ് കടുവ വന്നുപെട്ടത്. കടുവ അടുത്തെത്തിയെന്ന് മനസിലായതോടെ ഇരുവരും ഒരു മരത്തില്‍ വലിഞ്ഞുകയറി. തനിക്ക് പറ്റിയ ഇരകള്‍ തൊട്ടടുത്ത് തന്നെയുണ്ടെന്ന് കടുവയും തിരിച്ചറിഞ്ഞു. ഇതോടെ കടുവ നടത്തം പതുക്കെയാക്കുകയും ചെയ്തു. എന്നാല്‍ എന്തോ ഭാഗ്യത്തിന് അധികനേരം അവിടെ നില്‍ക്കാതെ അത് സ്ഥലം വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ തന്നെയാണ് പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ഇപ്പോള്‍ രണ്ടു ലക്ഷത്തിലധികം പേരാണ് കണ്ടത്.

ALSO READ: http://ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News