വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈം​ഗികമായി അതിക്രമിച്ചു; വിമാന കമ്പനിക്കെതിരെ നഷ്ടപരിഹാരക്കേസ്

വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈം​ഗികമായി അതിക്രമിച്ച സംഭവത്തിൽ യുഎസിലെ പ്രമുഖ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ നഷ്ടപരിഹാരക്കേസ്. രണ്ട് മില്യൺ ഡോളർ (16.5 കോടി രൂപ) ആണ് നഷ്‌ടപരിഹാരമായി നൽകാൻ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജില്ലാ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ജെഎഫ്‌കെ വിമാനത്താവളത്തില്‍ നിന്ന് ഗ്രീസിലെ ആതന്‍സിലേക്കുള്ള ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രക്കിടെയാണ് യാത്രക്കാര്‍ക്ക്, മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരനില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്.

also read; ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കും; മന്ത്രി മുഹമ്മദ് റിയാസ്

വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും അത് അവഗണിച്ചുവെന്നും കുറ്റാരോപിതനായ യാത്രക്കാരന് കൂടുതല്‍ മദ്യം നൽകിയെന്നും യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു. വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയ്ക്കും അശ്രദ്ധയ്ക്കുമാണ് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 26നാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ യാത്രയിലുടനീളം വളരെ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തില്‍ സ്പര്‍ശിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതരെ വിവരമറിയിക്കാതെ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്തുപോകാന്‍ വിമാനത്തിലെ ജീവനക്കാര്‍ അനുവദിച്ചതായും പരാതിയിലുണ്ട്.

also read; സ്‌കൂള്‍ വാന്‍ അടിച്ചു തകര്‍ത്ത കേസില്‍ ആറു പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News