ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.
ഇതുവരെ 29 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിൻ്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ALSO READ: യുഎഇയിൽ ടെലി മാർക്കറ്റിങ് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി
പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. അപകടത്തിൽ പെട്ടതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ട് പേർ തായ്‌ലൻഡ് പൌരന്മാരുമാണ്. അതേസമയം, വിമാനത്തിൽ പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
⚡️DRAMATIC moment South Korean plane with reported 180+ passengers becomes a fireball and crashes at airport CAUGHT on cam pic.twitter.com/VdrdavEXgT
— RT (@RT_com) December 29, 2024
റൺവേയിലേക്ക് വേഗത്തിലിറങ്ങിയ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ പ്രവർത്തിച്ചിരുന്നില്ലെന്ന് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. റൺവേ കടന്നും മണ്ണിലൂടെ നിരങ്ങിപ്പോയ വിമാനം സമീപത്തെ ബാരിയറിൽ ഇടിച്ച് തകരുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here