ഓണക്കാലത്ത് ഇതാ ഒടിടിയില്‍ ഒരുപിടി ചിത്രങ്ങള്‍! ഏതൊക്കെയെന്ന് അറിയാം…

ഓണം ആസ്വദിക്കാന്‍ ഇതാ ഒടിടിയില്‍ ഒരുപിടി സിനിമകള്‍… വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

'Vishesham' teaser out: Anand Madhusoodanan to play male lead

ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ ഒടിടിയിലെത്തി. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് വിശേഷം സ്ട്രീം ചെയ്യുന്നത്.

Nunakuzhi | Now Showing | Book Tickets | VOX Cinemas KSA

ബേസില്‍ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി.’ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കോമഡി ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം റിലീസായി ഒരു മാസത്തിനുള്ളിലാണ് ഒടിടിയില്‍ എത്തുന്നത്. സീ ഫൈവിലൂടെയാണ് നുണക്കുഴി ഒടിടിയിലെത്തുന്നത്. സെപ്റ്റംബര്‍ 13ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ ചിത്രം കാണാം.

Adios Amigo (2024) - IMDb

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അഡിയോസ് അമിഗോ.’ ഓഗസ്റ്റ് 9ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന നഹാസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു അഡിയോസ് അമിഗോ. പ്രശസ്ത ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ അഡിയോസ് അമിഗോ കാണാം.

Pavi Caretaker' Malayalam movie review - The South First

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ ടേക്കര്‍’ ഒടിടിയിലേക്ക്. ദിലീപ് ആണ് ചിത്രത്തില്‍ പവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോരമ മാക്‌സില്‍ സെപ്റ്റംബര്‍ 6 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Thalavan - Wikipedia

ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് തലവന്‍. മെയ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണ നേടി. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍- ആസിഫ് കോമ്പോയില്‍ എത്തിയ ചിത്രമാണ് തലവന്‍. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് തലവന്‍ ഒടിടിയിലെത്തുന്നത്. സെപ്റ്റംബര്‍ 12ന് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും.

Marivillin Gopurangal (2023) Movie: കാസ്റ്റ് & ക്രു, റിലീസ് ഡേറ്റ്, ട്രൈലെർ  , സോങ്‌സ് , നിരൂപണം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ വാർത്തകൾ, ഫോട്ടോസ് ,  വീഡിയോസ് ...

അരുണ്‍ ബോസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഇന്ദ്രജിത്ത്, വിന്‍സി, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ എന്ന് ഒടിടി റിലീസ് ചെയ്യുമെന്നതില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സോണി ലിവില്‍ സിനിമ ഈ മാസം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Aanandhapuram Diaries (2024) - IMDb

ദൃശ്യത്തിന് ശേഷം മീന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആനന്തപുരം ഡയറീസ്. സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മനോരമ മാക്സില്‍ ചിത്രം ഈ മാസം റിലീസിന് എത്തിയേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News