ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, വള്ളത്തിൽ നിന്ന് വീണ് തുഴച്ചിൽക്കാരൻ മരിച്ചു

Chathayam Jalothsavam Accident

ചെങ്ങന്നൂർ: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് വീണ തുഴച്ചിലുക്കാരൻ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം.

Also Read: മകൻ അമ്മയെ തലക്കടിച്ച് കൊന്നു

കോടിയാട്ടുകരയും മുതുവഴിയും തമ്മിലായിരുന്നു മത്സരം. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുപള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണു. .മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിലെത്തുഴക്കാരനായിരുന്ന നടുവിലേത്ത് അപ്പു ആണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഉപേക്ഷിച്ചു.

Also Read: ഗുണ്ടൽപേട്ടയിൽ വാഹന അപകടം വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News