കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകൾ എന്ന് വിവരം.
100% ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള കർമ്മ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കി വരുന്നതായി കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
ALSO READ; യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ; വയനാടിന് ധനസഹായം നല്‍കി
ഇതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഷാഫി പറമ്പിൽ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടേൽ കണക്കുകൾ വ്യക്തമാക്കിയത്. കേരളത്തിലെ ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ടി 2019 മുതൽ 2024 -25 കാലയളവിലേക്ക് 8200 കോടി രൂപ അനുവദിച്ചതായും അതിൽ 6366 കോടി സംസ്ഥാനം ചെലവഴിച്ചതായും ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
ENGLISH NEWS SUMMARY: During the last five years, only 21.63 lakh connections have been provided in Kerala as part of the Jal Jeevan Mission rural drinking water scheme
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here