തൃശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടത്തിയ ആള്‍ പിടിയില്‍

തൃശൂര്‍ തളിക്കുളത്ത് വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മോഷണം നടത്തിയാള്‍ പിടിയില്‍. യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാഞ്ഞാണി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മൂന്നു് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയിലായിരുന്നു മോഷണം. അപകടസമയത്ത് ബാബു ഇതുവഴി ബൈക്കില്‍ വരികയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തനം നടക്കുന്നതിനിടെയില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരിയുടെ മാല ബാബു പൊട്ടിക്കുകയായിരുന്നു.

തളിക്കുളം കൊപ്രക്കളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81) , ഭാര്യ പാറുക്കുട്ടി (79) കൊച്ചുമകള്‍ അഭിരാമി (11) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു, ഭാര്യ ശ്രീജ, ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യന്‍ എന്നിവരെ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News