കുഴല്‍നാടന്റേത് ഉണ്ടയുള്ള വെടി തന്നെ, അത് കൊള്ളുന്നത് യുഡിഎഫ് നേതാക്കള്‍ക്ക്: മന്ത്രി പി രാജീവ്

മാത്യൂ കുഴല്‍നാടന്റെ പുതിയ ആരോപണത്തില്‍ രേഖകള്‍ നിരത്തി വ്യവസായ മന്ത്രി പി.രാജീവിന്റെ മറുപടി. കുഴല്‍നാടന്റെ വെടി കൊണ്ടത് യുഡിഎഫ് നേതാക്കള്‍ക്കെന്ന് പി.രാജീവ്. സി.എം.ആര്‍.എല്ലിന് ഖനനാനുമതി നല്‍കിയത് എകെ.ആന്റണി സര്‍ക്കാര്‍. കോടതി ഉത്തരവ് ഉണ്ടായിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ സി.എം.ആര്‍.എല്ലിന് ഖനനാനുമതി നല്‍കിയില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ആദ്യ ആരോപണം പച്ചപിടിക്കാത്തതോടെയാണ് കുഴല്‍നാടന്റെ അടുത്ത വെടിപൊട്ടിക്കല്‍. പക്ഷെ ആ വെടി കൊണ്ടത് ഇന്ന് ജീവിച്ചിരിക്കുന്ന എകെ ആന്റണി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ നെഞ്ചില്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 മുതല്‍ 2019 വരെ സി.എം.ആര്‍.എല്ലിന് ഖനനത്തിന് സാങ്കേതികമായി ഇടതുസര്‍ക്കാരിന് അനുവാദം നല്‍കാം. പക്ഷെ പിണറായി സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയില്ല പി രാജീവ് പറഞ്ഞു.

Also Read: മോദി സര്‍ക്കാരിന്റെ മുട്ടുവിറപ്പിച്ച കര്‍ഷകസമരം വാര്‍ത്തയാക്കി ബിബിസിയും അല്‍ ജസീറയും

ആദ്യം സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത് മുതല്‍ പ്രതിക്കൂട്ടില്‍ യുഡിഎഫ് നേതാക്കള്‍. കമ്പനിക്ക് അനുകൂല നിലപാട് എടുക്കാത്ത എല്‍ഡിഎഫിനെതിരെയാണ് മാത്യൂ കുഴല്‍നാടന്റെ ആരോപണം. അതായത് കുഴല്‍നാടന്റെ ഒരു ആരോപണം കൂടി പൊളിയുകയാണെന്ന്  മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News