ഉത്തര്‍പ്രദേശില്‍ വിവാഹസത്ക്കാരത്തിനിടെ അതിഥികളുടെ മേല്‍ എച്ചില്‍പാത്രം തട്ടി; വെയ്റ്ററെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ വിവാഹസത്ക്കാരത്തിനിടെ അതിഥികളുടെ ദേഹത്ത് എച്ചില്‍പാത്രം തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിയാറുകാരനായ വെയ്റ്ററെ അടിച്ചുകൊന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

READ ALSO:വീടിന്റെ ചുമരില്‍ 109 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ചിത്രം; കാണാതായ പെയിന്റിംഗ് ഒടുവില്‍ കണ്ടെത്തി

ആളുകള്‍ ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുന്നതിനിടെ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണു വഴക്കുണ്ടായത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിന് അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

തലയില്‍ വലിയ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പങ്കജ് തലേന്നു വിവാഹസ്ഥലത്ത് ജോലിക്കായി പോയിരുന്നെന്നും അവിടെ വച്ച് മര്‍ദനമേറ്റെന്നും പൊലീസ് കണ്ടെത്തി. ജോലിക്ക് പോയ മകന്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്ന് അമ്മ പറഞ്ഞു. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണു മരണകാരണമെന്നും പൊലീസ് അറിയിച്ചു.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; എംഎല്‍എമാര്‍ക്ക് പങ്കെന്ന് ഷഹബാസ് വടേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News