‘സ്വാഗതം ലഗാറ്റോര്‍’; മോണ്ടിനെഗ്രോ താരത്തെ ടീമിലെത്തിച്ച് മഞ്ഞപ്പട

dusan-lagator-kerala-blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡുഷാന്‍ ലഗേറ്ററുമായി കരാര്‍ ഒപ്പിട്ടു. 2026 മെയ് വരെ കരാറുണ്ടാകും. യൂറോപ്പിലുടനീളമുള്ള വിവിധ ക്ലബുകള്‍ക്കായി 30കാരന്‍ 300 മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടിയിട്ടുണ്ട്. അണ്ടര്‍-19, അണ്ടര്‍-21, സീനിയര്‍ തലങ്ങളില്‍ മോണ്ടിനെഗ്രോ ദേശീയ ടീമിനെയും ലഗാറ്റോര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

2011ല്‍ മോണ്ടിനെഗ്രോ ക്ലബ് എഫ്കെ മോഗ്രെനിലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. കരിയറില്‍ 10 ഗോളുകള്‍ നേടിയിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ മഞ്ഞപ്പടയോടൊപ്പം ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിരോധത്തിലെ അദ്ദേഹത്തിന്റെ വിട്ടുവീ‍ഴ്ചയില്ലായ്മ ടീമിന്റെ പ്രതിരോധ ഘടനയ്ക്ക് കൂടുതല്‍ വഴക്കം നല്‍കും.

Read Also: ഐറിഷ് പടയെ തരിപ്പണമാക്കി ഇന്ത്യന്‍ വനിതകള്‍; 304 റണ്‍സിന്റെ വന്‍ ജയം, പരമ്പര തൂത്തുവാരി

‘ഡുഷാന്‍ പരിചയസമ്പന്നനായ കളിക്കാരനാണെന്നും മധ്യനിരയെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കൈങ്കിസ് അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബില്‍ ചേരുന്നതില്‍ ആവേശമുണ്ടെന്ന് ലഗാറ്റോര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News