ദില്ലി എബിവിപി യൂണിവേഴ്സിറ്റി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി എസ്.എഫ്.ഐ രംഗത്ത്.
എബിവിപി യൂണിയൻ പ്രസിഡന്റ് തുഷാർ ദഹ്ദ അഡ്മിഷൻ നേടിയത് രണ്ട് പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നൽകിയാണെന്ന് ആരോപണം. സിബിഎസ്ഇ പ്ലസ് ടു ആർട്സിലും, മധ്യമിക് ശിക്ഷ പരിഷത്ത് ഉത്തർപ്രദേശ് ബോർഡിൽ നിന്നും സയൻസ് വിഷയത്തിലും ലഭിച്ച സർട്ടിഫിക്കറ്റ് ആണ് തുഷാർ ദഹ്ദ നല്കിയിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
2016 ലാണ് ഇയാൾ രണ്ട് പരീക്ഷയും പാസ്സായതായി സർട്ടിഫിക്കറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും യൂണിവേഴ്സിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും എസ്. എഫ് ഐ. പ്രസ്ഥാവനയിൽ ചൂണ്ടിക്കാണിക്കുന്നു. എൻ എസ് യു.ഐ ഈ വിഷയം ചൂണ്ടിക്കാണിച്ച് ദില്ലി യൂണിവേഴ്സിറ്റി വൈസ് ചാൻസലറിന് പരാതി നൽകിയിട്ടുണ്ട്.
ALSO READ: വയനാട് പൊള്ളലേറ്റ കുട്ടി വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും അറസ്റ്റിൽ
അതേസമയം,2018ൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം നേടിയതിന്റെ പേരിൽ അന്നത്തെ എബിവിപി പ്രസിഡന്റിനെയും യൂണിവേഴ്സിറ്റി പുറത്താക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here