വിഷാദം മറികടക്കാൻ കഴിയുന്നില്ല, 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്: പ്രതിഷേധം ശക്തം

വിഷാദം മറികടക്കാൻ കഴിയുന്നില്ല എന്ന കണ്ടെത്തലിൽ 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്. പൊതുജനങ്ങളുടെ എതിർപ്പ് തള്ളിക്കളയുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെർ ബീക്ക് (29) പറഞ്ഞു. വിഷാദരോഗവും ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറും ഉള്ള വ്യക്തിയായ സോറയ ടെർ ബീക്ക് ഒരു മാസം മുൻപാണ് ദയാവധത്തിന് അനുമതി തേടിയത്.

ALSO READ: ‘വസ്ത്രങ്ങളിൽ ചെളി പുരണ്ടു, രണ്ടു പുസ്തകങ്ങൾ കളഞ്ഞു’, എട്ടു വയസ്സുള്ള മകനെ ഷാളുകൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മാതാവ്; സംഭവം ഹരിയാനയിൽ

‘മാനസിക പ്രശ്നങ്ങൾ നേരിടുമ്പോൾ, നിങ്ങൾക്ക് ശരിയായി ചിന്തിക്കാൻ കഴിയില്ലെന്ന് ആളുകൾ കരുതുന്നു, അത് അപമാനകരമാണ്.നെതർലൻഡ്‌സിൽ 20 വർഷത്തിലേറെയായി ഈ നിയമം നിലവിലുണ്ട്‌’’ സോറയ ടെർ ബീക്ക് ഗാർഡിയൻ എന്ന മാധ്യമത്തോട് പറഞ്ഞു. 2002 മുതൽ നെതർലാൻഡ്‌സിൽ ദയാവധം നിയമവിധേയമാണ്.

ALSO READ: ‘വാടക വീട്ടിൽ വെച്ച് 11 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു’, പ്രതിക്ക് 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

അതേസമയം, സൈക്യാട്രിസ്റ്റിന് തന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞതിന് ശേഷമാണ് ടെർ ബീക്ക് മരിക്കാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News