മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമത്തിലാണ്, ദയാവധത്തിന് അനുമതി തേടി ഡച്ച് യുവതി; സംഭവം വിമർശനത്തിലേക്ക്

മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമത്തിലായ ഡച്ച് യുവതി ദയാവധത്തിന് അനുമതി തേടി. 28കാരിയായ സൊറായ ടെര്‍ ബീക്ക് ആണ് ദയാവധത്തിന് അനുമതി തേടിയത്. ഓട്ടിസം, വിഷാദം ,ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി തുടങ്ങിയവ മൂലം കാമുകനും ഇഷ്ടപ്പെട്ട പെറ്റുകള്‍ക്കുമൊപ്പം ജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണ് യുവതി പറയുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സൊറായ ദയാവധത്തെക്കുറിച്ച് തീരുമാനമെടുത്തത്.
ALSO READ: പട്ടികവർഗക്കാർക്കുള്ള എംപി ഫണ്ട് വിനിയോഗിക്കാതെ എൻ കെ പ്രേമചന്ദ്രൻ

എന്നാൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഇങ്ങനെ ചിന്തിക്കും എന്ന ആശങ്കയിൽ ഈ സംഭവം വിവാദമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ മരണം തെരഞ്ഞെടുക്കുക എന്നത് പോംവഴി അല്ല എന്നാണ് വിമര്‍ശനം വരുന്നത്. നെതർലാൻഡിൽ ദയാവധം നിയമവിധേയമാക്കിയതിനു പിന്നാലെ ഇങ്ങനെയുള്ള മരണങ്ങൾ കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ.

ALSO READ:‘ലിജോയല്ല അങ്കമാലി ഡയറീസിന്റെ ആദ്യത്തെ സംവിധായകൻ’, അദ്ദേഹത്തെ വിളിച്ച് ഞാൻ പറഞ്ഞു നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്: ധ്യാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News