ഉത്തേജക മരുന്നിന്റെ ഉപയോഗം; പരിശോധനയിൽ കുടുങ്ങി ദ്യുതി ചന്ദ്, നാല് വര്‍ഷത്തേക്ക് വിലക്ക്

ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തില്‍ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബി സാംപിള്‍ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു ഇതിന് തൊട്ട് പിന്നാലെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: മാത്യു കുഴൽനാടന്റെ കോതമംഗലത്തെ ഭൂമിയിൽ സർവേ ആരംഭിച്ചു

2023 ജനുവരി മൂന്ന് മുതല്‍ താരത്തിന്റെ വിലക്ക് പ്രാബല്യത്തിലുണ്ടെന്ന് ഏജന്‍സി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഭുവനേശ്വറില്‍ വച്ചായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തിലെ പേശികള്‍ക്ക് കരുത്തും സ്റ്റാമിനയും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ താരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാംപിള്‍ ശേഖരിച്ച തീയതി മുതലുള്ള എല്ലാ മത്സര ഫലങ്ങളില്‍ നിന്നും ദ്യുതി ഇതോടെ അയോഗ്യയാക്കപ്പെടും.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി ചന്ദ്. 2021ലെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 4ല്‍ 11.17 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയാണ് ദ്യുതി പുതിയ ഇന്ത്യന്‍ വനിതാ റെക്കോര്‍ഡ് സ്ഥാപിച്ചത്. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗ അത്‌ലറ്റുമാണ് 27കാരിയായ ദ്യുതി.

Also Read: ദില്ലി കലാപക്കേസ്; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News