കാലം ചെയ്ത ശ്രേഷ്ഠ കതോലിക്ക ബാവായുടെ ചുമതലകൾ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക്

ശ്രേഷ്ഠ കതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് താത്കാലിക ചുമതലകൾ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി. മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവയുടെ ചുമതലകൾ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കണം. പരി. പാത്രിയര്‍ക്കീസ് ബാവയാണ് കാതോലിക്കാ ബാവയുടെ ചുമതല മലങ്കര മെത്രാപ്പോലീത്തയ്ക്ക് നല്‍കിക്കൊണ്ട് കല്‍പന പുറപ്പെടുവിച്ചത്.

Also Read; കൊടകര കുഴൽപണ കേസ്; പണം കടത്താൻ ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങൾ

പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് വിളിച്ചു കൂട്ടുക, അദ്ധ്യക്ഷത വഹിക്കുക തുടങ്ങിയ അധികാരവും കല്‍പനയില്‍ നല്‍കിയിട്ടുണ്ട്. 2024 നവംബര്‍ മാസം 02-ാം തീയതി No. EI 65/24 ആം നമ്പര്‍ കല്‍പനയിലൂടെയാണ് പരി. പാത്രിയര്‍ക്കീസ് ബാവാ ഇക്കാര്യം അറിയിച്ചത്. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാര്‍ക്കും, പള്ളികള്‍ക്കും പരി. പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന ഇതിനോടകം അയച്ചുകഴിഞ്ഞു.

Also Read; കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

News summary; Duties of the Catholicos Bava to Joseph Mor Gregorios Metropolitan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News