ബിജെപിയെ പുറത്താക്കേണ്ടത് രാജ്യസ്നേഹികളുടെ കടമ: സീതാറാം യെച്ചൂരി

രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കേണ്ടത് രാജ്യസ്നേഹികളുടെ അടിയന്തര കടമയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചുനിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നിവയ്ക്കായുള്ള ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

Also Read: ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

ഭരണഘടനയുടെ അടിസ്ഥാനശിലകളായ മതനിരപേക്ഷത, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവ ബിജെപി ഭരണത്തില്‍ തുടര്‍ച്ചയായി ആക്രമണം നേരിടുകയാണെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 28 പാര്‍ടികളുടെ കൂട്ടായ്മ നിലവില്‍ വന്നു. രാജ്യത്തെ രക്ഷിക്കാനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാനും പോരാട്ടം തുടരണം. ഈ പോരാട്ടം വിജയിക്കുമെന്ന് ഉറപ്പാണെന്നും യെച്ചൂരി പറഞ്ഞു.

Also Read: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

‘ജീതേഗ ഇന്ത്യ’ പ്രചാരണത്തിന്റെ ഭാഗമായാണ് കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ് ഹാളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭാട്ടാചാര്യ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ്, സമാജ്വാദി പാര്‍ടി നേതാവ് ജാവേദ് അലി ഖാന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, യോഗേന്ദ്ര യാദവ്, സി പി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ രണ്ടിന് വര്‍ധയിലെ സേവാഗ്രാമില്‍നിന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. 1,25,000 വളണ്ടിയര്‍മാര്‍ രാജ്യത്തെ ഗ്രാമങ്ങള്‍തോറും പ്രചാരണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News