യുവതി ഡെലിവറി ഏജന്‍റിനെ  മാരകമായി കുത്തി പരുക്കേൽപ്പിച്ചു

ദ്വാരകയിൽ വിലാസം കണ്ടെത്താൻ സഹായം തേടിയ ഡെലിവറി ഏജന്റിനെ യുവതി മാരകമായി കുത്തി പരുക്കേൽപ്പിച്ചു. തെക്കുപടിഞ്ഞാറൻ ദ്വാരക സെക്ടർ 23-ൽ വെള്ളിയാഴ്ച്ചയാണ് സംഭവം . സിസിടിവി ദൃശ്യങ്ങളിൽ ഡെലിവറി ഏജന്‍റിനെ നിരവധി തവണ യുവതി കത്തി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. യുവാവിനെ ആക്രമിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ALSO READ:മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; 17 മരണമെന്ന് റിപ്പോർട്ട്

സംഭവ സഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ വനിതാ പൊലിസിനേയും യുവതി ഉപദ്രവിക്കാൻ ശ്രമിച്ചു . 42 കാരിയായ യുവതി ഫ്ലാറ്റിൽ തനിച്ചാണ് താമസിക്കുന്നതെന്നും, നിരവധി തവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അയൽവാസികൾ പൊലിസിനോട് പറഞ്ഞു.

ALSO READ:റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രി

മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കിയതിനും വനിതാ പോലിസിനെ അക്രമിച്ചതിനും യുവതിക്കെതിരെ പോലിസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News