ഡ്വാര്‍ഫ് കാസൊവറി പക്ഷികളെയാണ് ഇന്ത്യയില്‍ നിന്ന് ബംഗ്ളാദേശിലേക്ക് കടത്താന്‍ ശ്രമിച്ചത്. രണ്ട് മരപ്പെട്ടികളിലാക്കിയാണ് കള്ളക്കടത്ത് സംഘം പക്ഷികളെ കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബി.എസ്.എഫ് നടത്തിയ പരിശോധനയില്‍ കള്ളക്കടത്ത് സംഘം വലയിലാവുകയായിരുന്നു. പിന്നീട് പക്ഷികളെ പശ്ചിമബംഗാള്‍ വനംവകുപ്പിന് കൈമാറി.
അത്യപൂര്‍വ്വം ഇനത്തില്‍പ്പെട്ട പക്ഷിയാണ് ഡ്വാര്‍ഫ് കാസൊവെറി. സാധാരണ കൊടുംകാടുകളിലാണ് ഇത്തരം പക്ഷികളെ കണ്ടുവരുന്നത്. കാഴ്ചക്ക് യമു പക്ഷികളുടെ ചെറുരൂപമാണ് കാസോവറിക്കും. ഓസ്ട്രേലിയയിലാണ് ഇത്തരം പക്ഷികളെ കൂടുതലായും കണ്ടുവരുന്നത്. എവിടെ നിന്നാണ് പക്ഷികളെ കൊണ്ടുവന്നത് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here