കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ

dyfi

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ.  ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ALSO READ: കലിതുള്ളി പേമാരി! ഗുജറാത്തിൽ കനത്ത മഴയിൽ 7 മരണം

തങ്ങൾ അനുഭവിച്ച ചൂഷണങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു. പരാതിപ്പെടുന്നവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന ക്യാരക്റ്റർ അസാസിനേഷനുകൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല എന്ന പറഞ്ഞ സംഘടന വിഷയത്തിൽ സർക്കാർ പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കൂട്ടിചേർത്തു.

ALSO READ: വയനാട് പുനരധിവാസം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

നടിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാർ കൈകൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമാ കമ്മറ്റിക്ക് രൂപം കൊടുത്തത്.  ഇപ്പോൾ പുറത്ത് വന്ന ഹേമാ കമ്മറ്റി റിപ്പോർട്ടും അതിനോട് സംസ്ഥാന സർക്കാർ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളുമാണ് കൂടുതൽ സ്ത്രീകൾക്ക് തുറന്ന് പറച്ചിലിനുള്ള ധൈര്യം നൽകിയത്.  ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊരു പഠനവും റിപ്പോർട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്.  ഇത്തരമൊരു നടപടി കേരളത്തിൽ സാധ്യമായത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ – സാമൂഹിക സംസ്കാരവും, ഇടത്പക്ഷ ഭരണവും നിലനിൽക്കുന്നതിനാലാണ് എന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ALSO READ: കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കവേ നടൻ ധർമ്മജൻ ബോൾഗാട്ടി ഒരു ചാനലിലെ വാർത്താ അവതാരകയോട് മോശമായി പെരുമാറിയിരുന്നു. ഇന്ന് തൃശൂരിൽ വെച്ച് മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാധ്യമ പ്രവർത്തകരോട് അപമര്യാദയോടെ പെരുമാറിയ ഇരുവരുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിൽ ശക്തമായ  പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News