വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യ കിറ്റുകൾ ദുരന്തബാധിതർക്ക് നൽകിയ സംഭവം, ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

DYFI

വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത്‌ ഓഫീസാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ നേരത്തെയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദുരന്തബാധിതർക്ക് നൽകിയ കിറ്റിലെ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച ആളുകൾക്ക് നേരത്തെ ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

ALSO READ: ലൈംഗിക പീഡന കേസ്, നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു

സംഭവത്തിൽ പങ്കുള്ള മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പഞ്ചായത്ത് ഉപരോധ സമരം. രാവിലെ 7 മണി മുതൽ നടന്ന സമരം ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. തുടർന്ന് പൊലീസെത്തി ഡി വൈഎഫ്‌ഐ ജില്ലാ നേതാക്കളെയുൾപ്പെടെ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയതിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. പിന്നീട് പ്രവർത്തകർ പൊലീസ്‌ സ്റ്റേഷനിലേക്കും മാർച്ച്‌ നടത്തി. അതേ സമയം, സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം ഇന്നു മുതൽ നടക്കും.  കൽപ്പറ്റ വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗ്ഗീസിൻ്റെ നേതൃത്വത്തിലാണ്‌ വിജിലൻസ് അന്വേഷണം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News