ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഊര് വിദ്യാകേന്ദ്രം ദത്തെടുത്ത് ഡിവൈഎഫ്ഐ

ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന കൊക്കാത്തോട് ഊര് വിദ്യാ കേന്ദ്രം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. പ്രവേശനോത്സവം പ്രമാണിച്ച്  പഠനോപകരണങ്ങളും, മധരവും കുട്ടികള്‍ക്ക് നല്‍കി.

സ്കൂളിന്‍റെ വിദ്യാഭ്യാസപരാമായ  ആവശ്യങ്ങൾക്ക് ഡിവൈഎഫ്ഐ എല്ലവിധമായ സഹായവും പിന്തുണയും നൽകും. കുട്ടികൾക്കാവശ്യമായ വസ്ത്രങ്ങൾ,ഉച്ച ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയാണ് ദത്തെടുക്കൽ കൊണ്ട് ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്.

ALSO READ: “ഫ്രാങ്കോ മുളയ്ക്കലിന്‍റെ രാജി അച്ചടക്ക നടപടി തന്നെ”: ഫാദർ അഗസ്റ്റിൻ വാട്ടോളി

ഊര് വിദ്യാകേന്ദ്രത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി. ശിവകുമാർ, സിപിഐഎം കൊക്കാത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ, അധ്യാപിക ലിൻസി ഷാജി മേഖല സെക്രട്ടറി നിഷാദ്, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സജീന, ശ്രീഹരി, സിനീഷ്, യദു എന്നിവർ സംസാരിച്ചു.

ALSO READ: കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News