വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ല; ഡിവൈഎഫ്ഐ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്കെതിരെ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അറിയിച്ച് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ എന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.

ALSO READ: മണിപ്പൂർ വിഷയം;ലോക്സഭാ നിർത്തിവെച്ചു

വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, വീഡിയോ ഇതിനകം തന്നെ വലിയ രീതിയിൽ ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

ALSO READ: കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

അതേസമയം, വിനായകനെതിരെ നടപടി വേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും പ്രതികരിച്ചു. അതേസമയം, ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ വിനായകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News