നടൻ സുരേഷ് ഗോപി കേരളത്തിന് അപമാനം; മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

നടൻ സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററിൽ ആണ് ഇക്കാര്യം കുറിച്ചത്. ‘എന്റെ ശരീരം എന്റെ അവകാശമാണ് അതിക്രമിക്കുന്നത് കുറ്റമാണ്’ എന്ന മുദ്രാവാക്യമുയർത്തി മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ നടക്കാവിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുക.

ALSO READ:സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി, ഇതിഹാസമായി കൊഹ്ലി; സച്ചിന്റെ റെക്കോഡ് തകര്‍ത്തു

അതേസമയം മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തിൽ ഇന്ന് 2 മണിക്കൂർ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ​ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ALSO READ: ത്യാഗനിര്‍ഭരവും ഉജ്ജ്വലവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് ശങ്കരയ്യയുടെ ജീവിതം: എ വിജയരാഘവന്‍

ചോദ്യം ചെയ്യലിനു എത്തിയ സുരേഷ് ഗോപിക്ക് പിന്തുണയുമായി പൊലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയെന്നാണ് സുരേഷ് ഗോപി ഇക്കാര്യത്തിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News