‘രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ’, കേന്ദ്രം നോക്കുകുത്തിയെന്ന് വിമർശനം

രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുമാണെന്ന് കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

‘ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുൻനിര മൊബൈൽ സേവന ദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ,ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ ആണ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചത്. 11 ശതമാനം മുതൽ 25 ശതമാനം വരെയുള്ള വർദ്ധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും ജീവിത ചെലവ് ഭീമമായി വർദ്ധിക്കാൻ ഇടയാക്കുന്നതുമാണ്’, പ്രസ്താവനയിൽ ഡിവൈഎഫ്ഐ വിലയിരുത്തി.

ALSO READ: ‘കൈകോർത്ത് കെസ്‌പേസും വിഎസ്‌എസ്‌സിയും’, പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള മുന്നൊരുക്കമെന്ന് മുഖ്യമന്ത്രി

‘രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയാത്തത് ലജ്ജാവഹമാണ്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയും ഈ നിരക്ക് വർധനവിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്.കുറേക്കാലമായില്ലേ ഇനി അവർ വർദ്ധിപ്പിക്കട്ടെ എന്ന നിലപാടാണ് ട്രായ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരുന്ന വരേണ്ടതുണ്ട്.ടെലികോം മേഖലയിലെ സ്വകാര്യവത്ക്കരണ നയങ്ങളാണ് ഈ രീതിയിൽ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് തോന്നുന്ന പോലെ നിരക്ക് വർദ്ധിപ്പിക്കുവാൻ സഹായകരമായത്’, ഡിവൈഎഫ്ഐ വിമർശിച്ചു.

ALSO READ: ‘കാര്യവട്ടത്തെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു’; ഹോസ്റ്റലിൽ ഇടിമുറിയില്ല, സാൻജോസിന് മർദനമേറ്റിട്ടില്ല; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

‘രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിരക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തണം’, ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News