കവലച്ചട്ടമ്പിമാര്‍ പോലും നാണിച്ചു പോകും വിധം തെറിവിളിക്കുന്ന കെ സുധാകരന്‍ കേരളത്തിന് അപമാനം: ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആശയപരമായ രാഷ്ട്രീയ സംവാദങ്ങളെ കെ.സുധാകരന്‍ ഭയപ്പെടുന്നതിനാലാണ് മുഖ്യന്ത്രിയെ ഏറ്റവും നിന്ദ്യമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ സംവാദങ്ങള്‍ നടത്തി കേരളത്തില്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുവാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം അതിന് പകരം കവല ചട്ടമ്പിമാര്‍ നാണിച്ച് പോവും വിധം തെറി വിളി തുടരുകയാണ്. ഒട്ടേറെ പ്രമുഖരായ വ്യക്തികള്‍ അലങ്കരിച്ച കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മലിനമായ വാക്കുകള്‍ മാത്രം വിളിച്ചു പറയുന്ന സുധാകരനെ കോണ്‍ഗ്രസില്‍ അന്തസുള്ളവര്‍ ഉണ്ടെങ്കില്‍ തിരുത്തിക്കാന്‍ മുന്നോട്ട് വരണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ആധുനിക മൂല്യബോധം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഉപയോഗിക്കാന്‍ മടിക്കുന്ന കീഴാള വിരുദ്ധമായ ‘ചെറ്റ’ പ്രയോഗമാണ് സംസ്ഥാന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കെപിസിസി അധ്യക്ഷന്‍ ഉപയോഗിച്ചത്. ഇതിന് മുന്നേ മുഖ്യമന്ത്രിയെ ചെത്തുകാരനെന്ന നിലയില്‍ ജാതി അധിക്ഷേപം നടത്തിയതും കേരളം മറന്നിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ തെറി വിളിയില്‍ കൂടി തകര്‍ക്കാമെന്ന് സുധാരകരന്‍ കരുതേണ്ടെന്നും ഉന്നതമായ സാംസ്‌ക്കാരിക ബോധമുയര്‍ത്തി പിടിക്കുന്ന കേരളീയ പൊതുസമൂഹം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News