‘പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലി’; ഡിവൈഎഫ്ഐ

dyfi

പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയായി മാറിയെന്ന് ഡിവൈഎഫ്ഐ. പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുന്നതാണ് എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഇടതു പക്ഷ – പുരോഗമന രാഷ്ട്രീയം സ്വാർത്ഥ ലാഭങ്ങൾക്കായി തുരങ്കം വെക്കാൻ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐയുടെ പ്രസ്താവന.

Also read:സ്ഥിരാധ്യാപകര്‍ക്കൊപ്പം അതിഥി അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം;മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി ബിന്ദു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലി. ഇടതു പക്ഷ – പുരോഗമന രാഷ്ട്രീയം സ്വാർത്ഥ ലാഭങ്ങൾക്കായി തുരങ്കം വെക്കാൻ അനുവദിക്കില്ല.നിലമ്പൂർ എം.എൽ.എ പി. വി അൻവർ വാർത്താ സമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുന്നതാണ്.

ഇന്ത്യൻ സംഘപരിവാരം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി.വർഗീയ രാഷ്ട്രീയത്തെ കണിശതയോടെ ചെറുക്കുന്നതിൽ ഇന്ത്യയ്ക്ക് മാതൃകയായ രാഷ്ട്രീയ അനുഭവവുമാണ് കേരളത്തിന്റേത്. ഇതിനെയാണ് സംഘപരിവാറായി പൊതുവത്കരിക്കാൻ വ്യാഖ്യാനം ചമയ്ക്കുന്നത്.ഇതാരെ സഹായിക്കാനാണെന്ന് ഇടതുപക്ഷ വ്യതാസമില്ലാതെ കേരളത്തിന്റെ മതനിരപേക്ഷ ചേരി ഒന്നനടങ്കം തിരിച്ചറിയണം.

Also read:ഔദ്യോഗിക കാറില്‍വെച്ച് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു; മൊഴി നല്‍കി യുവതി

പോലീസ് സേനയിലെ പുഴുകുത്തുകൾക്കെതിരെ എന്ന തോന്നലുണ്ടാക്കി പി.വി അൻവർ നടത്തിയ വിമർശനങ്ങളുടെയും ആരോപണങ്ങളുടെയും മുനയൊടിക്കുന്ന നിലപാടാണ് അൻവർ ഇന്ന് സ്വയം സ്വീകരിച്ചത്. പോലീസ് സേനയുടെ ശുദ്ധീകരണം എന്ന നിലയിലുണ്ടാക്കിയ പുകമറയിൽ ഇടത് മുന്നണിയെ സ്നേഹിക്കുന്ന അനുഭാവികളെ പോലും തെറ്റിദ്ധരിപ്പിച്ച് അതിൻ്റെ മറവിൽ
മര്യാദയുടേയും യാഥാർത്ഥ്യത്തിന്റെയും സകല സീമകളും ലംഘിച്ചു കൊണ്ട് ബഹുമാന്യനായ കേരള മുഖ്യമന്ത്രിക്കെതിരെയും, ഇടത് പക്ഷത്തെ സമുന്നത നേതാക്കൾക്കെതിരേയും അധിക്ഷേപകരമായ പ്രസ്താവനകളാണ് പി. വി അൻവർ നടത്തിയത്. തന്റെ സ്വാർത്ഥ താല്പര്യത്തിനായി കമ്യൂണിസ്റ്റ് പാർടിയുടെ മണ്മറഞ്ഞു പോയ സമുന്നത നേതാക്കളുടെ പേര് പോലും ദുരുപയോഗം ചെയ്യുന്ന ഹീനമായ നിലയിലേക്ക് പി.വി അൻവർ താഴ്ന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നു കൊണ്ട് അൻവർ തന്നെ കാലമിത്രയും പറഞ്ഞു കൊണ്ടിരുന്ന നിലപാടുകൾക്ക് നേർ വിപരീതമായാണ് തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി പി. വി അൻവർ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം പ്രസ്ഥാവനകളും നീക്കങ്ങളും പ്രതിരോധിക്കാൻ ജനാധിപത്യ മതനിരപേക്ഷവാദികൾ രംഗത്ത് വരണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News