കേരള സ്റ്റോറി പ്രദർശനം; ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ

നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ.

Also Read; രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഉയര്‍ത്താന്‍പറ്റാത്ത പതാകയാണ് മുസ്ലിം ലീഗിന്റേതെങ്കില്‍ അടിയന്തിരമായി നിറം മാറ്റണം; പരിഹാസവുമായി കെ ടി ജലീൽ

രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Also Read; സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

ഏപ്രിൽ അഞ്ചിന് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും ദൂരദർശന്റെ ഈ തീരുമാനത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News