‘തുവ്വൂര്‍ വധക്കേസ്; പ്രതിയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ശ്രമം; വിഷയം ഗൗരവമുള്ളത്’: ഡിവൈഎഫ്‌ഐ

തുവ്വൂര്‍ കൊലക്കേസിലെ പ്രതി വിഷ്ണു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നുള്ള കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടകാര്യമാണെന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാത്ത വിധത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരന്‍ എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. മുന്‍ ഡിവൈഎഫ്‌ഐക്കാരനെ എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്താക്കുന്നത്?. വി ഡി സതീശന്‍ പ്രതിയെ സംരക്ഷിക്കാന്‍ നോക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.’

also read- ‘തുവ്വൂര്‍ കൊലക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സതീശന്‍ മാപ്പ് പറയണം’: എ എ റഹീം എംപി

വിഷയം ഗൗരമുള്ളതാണ്. പ്രതിയെ സംരക്ഷിക്കാന്‍ എന്തിനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്ന് പരിശോധിക്കണം. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണ് കേസിലെ പ്രതിയെന്ന് ഓര്‍ക്കണമെന്നും വി. കെ സനോജ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടും വി ഡി സതീശന്‍ സമ്മതിക്കുന്നില്ല. ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതിയെ വെള്ളപൂശാന്‍ പലവിധത്തിലുള്ള ഇടപെടല്‍ നടക്കുന്നുണ്ട്. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് കെ സുധാകരനും വി ഡി സതീശനും മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ഇത് കേരളീയ പൊതുസമൂഹം മനസിലാക്കണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

also read- തുവ്വൂര്‍ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം; പ്രതിയെ മര്‍ദിക്കാന്‍ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here