പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി മുന്‍ അംഗം സിമി റോസ് ബെല്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്ത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ.
കോണ്‍ഗ്രസില്‍ അവസരം കിട്ടാന്‍ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും വി ഡി സതീശന്റെ നേതൃത്വത്തില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു എന്നും സതീശന്റെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാന്‍ചില കാര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളില്‍ നിന്നും തഴയപ്പെട്ടു എന്നും അവര്‍ തുറന്നടിച്ചിരിക്കുകയാണ്. തന്നെക്കാള്‍ ജൂനിയര്‍ ആയ ആളുകള്‍ എങ്ങനെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തപ്പെട്ടു എന്നും സിമി റോസ് ബെല്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ALSO READ: തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് ഇങ്ങനെ
സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വവും ഇതില്‍ പ്രതികരിച്ചിട്ടില്ല. ആരോപണത്തിന്റെ പേരില്‍ എംഎല്‍എയുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്ന കൂട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകയുടെ പരാതി കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പദവി എങ്കിലും രാജിവെക്കാന്‍ പറയാനുള്ള കെല്‍പ്പ് മഹിള കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ഉണ്ടോ എന്നറിയണം. ധാര്‍മികതയുടെ സ്റ്റഡി ക്ലാസ് സ്വന്തം പാര്‍ട്ടിയില്‍ ആദ്യം എടുത്തിട്ട് പോരേ മറ്റ് പാര്‍ട്ടിയെ ഉപദേശിക്കല്‍ എന്ന് ചോദിക്കാന്‍ കോണ്‍ഗ്രസില്‍ അന്തസുള്ളവര്‍ തയ്യാറാവണം.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെല്‍ ഉന്നയിച്ച ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും വി.ഡി.സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here