‘യൂത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്നത് ആള്‍ക്കൂട്ട ഭീകരത’; ശക്തമായി ചെറുക്കും: ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്നത് ആള്‍ക്കൂട്ട ഭീകരതയെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും ഡിവൈഎഫ്‌ഐ. നഗരൂര്‍ സംഭവത്തില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. മുന്‍ മേഖല പ്രസിഡന്റ് അഫ്‌സല്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ജൂലൈ 11ന് നഗരൂരില്‍ പ്രതിഷേധയോഗം നടത്തും. ജൂലൈ 12ന് ജില്ലയില്‍ മുഴുവന്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധയോഗം നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

ALSO READ:കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്;സമീപത്തെ ലോഡ്‌ജിൽ പൊലീസിന്റെ പരിശോധന

കഴിഞ്ഞദിവസം മുപ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് സംഘമാണ് ഡിവൈഎഫ്‌ഐ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയത്. സംഭവത്തില്‍ സുഹൈല്‍ അടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈല്‍ബിന്‍ അന്‍വര്‍ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ സിപിഐഎം നഗരൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നഗരൂര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ അഫ്‌സല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അക്രമത്തില്‍ പരിക്കേറ്റവരെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് സന്ദര്‍ശിച്ചു. അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കില്‍ ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ പ്രശ്‌നമാകുമെന്നും വി ജോയ് പറഞ്ഞു.

ALSO READ:ധീരജടക്കം 12 പേരെ കൊലപ്പെടുത്തിയത് പ്രതിപക്ഷത്തുള്ള കോൺഗ്രസാണ്; എന്നിട്ട് എസ്എഫ്ഐയാണ് അക്രമകാരികൾ എന്ന് പറയുന്നു: എം വിജിൻ

ഉത്തരവാദിത്തപ്പെട്ട നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നും, ഇത്തരം അക്രമങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നഗരൂരില്‍ ഡിവൈഎഫ്‌ഐ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News