യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് ഇത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഐഡി കാർഡ് ആണ് വ്യാജമായി നിർമിച്ചത്. 1.5 ലക്ഷം ഐഡി കർഡുകൾ നിർമിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. എവിടെ നിന്ന് ഈ പണം വന്നു എന്ന് കൂടി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്
ബാംഗ്ളൂർ ഉള്ള കമ്പനിയാണ് ഐഡി കാർഡ് ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചു നൽകിയത്. തിരഞ്ഞെടുപ്പ് പോലും ആട്ടിമറിക്കാൻ പറ്റുന്ന ആപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഐഡി കർഡുകൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലും ഇത് ഉപയോഗിച്ച് കഴിയും. കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും കൃത്യമായി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ഈ സംഭവത്തിൽ പിആർ തലവൻ കാനഗോലുവിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും, കനഗോലു കോൺഗ്രസ് കമ്മറ്റിയാണ് ഇപ്പൊൾ കോൺഗ്രസിനെ നയിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കൾ അഭിപ്രായപ്പെട്ടു. വ്യാജൻമാരുടെ കേന്ദ്രമായി കോൺഗ്രസ് മാറിയിട്ടുണ്ട്. ഒരു എംഎൽഎയ്ക്കും വ്യാജ ഐഡി നിർമാണത്തിൽ പങ്ക് ഉണ്ട്. കേരള പോലീസും, കേന്ദ്ര ഏജൻസികൾ ഉണ്ടെങ്കിൽ അവരും അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here