എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

dyfi

എം.കെ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ. സ്വർണ്ണ കടത്തുകാരുടെ സഹായത്തോടുകൂടി കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ ശ്രമിക്കുന്നത് മുസ്ലിംലീഗ് ആണെന്നും തെറ്റിനെ തെറ്റായി കാണാൻ മുസ്ലിം ലീഗ് തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡണ്ട് വി വസീഫ് പറഞ്ഞു. എംഎൽഎയുടെ പദ്ധതിക്കെതിരെ ഗുരുതര ആരോപണത്തിന് കൃത്യമായ മറുപടി നൽകാത്ത എംഎൽഎയുടെ നടപടിക്കെതിരെ സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റിയും രംഗത്ത് വന്നു.

മുതിർന്ന മുസ്ലീംലീഗ് നേതാവും കൊടുവള്ളി എം.എൽ.എ യുമായ എം കെ മുനീർ ചെയർമാനായ അമാന എംബ്രസ് പദ്ധതിയിൽ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികൾ ഗവേണിംഗ് ബോഡിയിൽ ഉണ്ടെന്ന വാർത്ത കൈരളി ന്യൂസാണ് പുറത്തുവിട്ടത്. ഈ വാർത്തയെ തുടർന്നാണ് വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്ത് വന്നത് . 2021 ലെ പ്രമാദമായ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയ അബ്ദുൾ സലാം എന്ന ഒ കെ സലാമാണ് അമാന എംബ്രേസിൻ്റെ ഗവേർണിംഗ് ബോഡിയിലുള്ളത്. ആക്ഷേപം ഉണ്ടാകും എന്ന് ഉറപ്പായിട്ടും എന്തിനാണ് എം കെ മുനീർ ഇത്തരത്തിലുള്ളവരെ കൂടെ കൂട്ടിയത് എന്ന് വ്യക്തമക്കണമെന്നും അമാന എംബ്രസ് പദ്ധതിയെ സംബന്ധിച്ചും എം കെ മുനീറിന്റെ വിദേശയാത്രകളെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും വസീഫ് ആവശ്യപ്പെട്ടു .

ALSO READ: അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമം; വി. വസീഫ്
എന്നാൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച് നിലപാടുകൾ പറയുമ്പോഴും മുസ്ലിം ലീഗിലെ ഗുരുതര ആരോപണത്തിനെതിരെ കൃത്യമായ പ്രതികരണം നൽകാൻ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസും തയ്യാറായില്ല. അതേ സമയം സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ പറയുന്നതിന്റെ പേരില്‍ സിപിഐഎം കൊടുവള്ളിക്കെതിരാണെന്ന് വരുത്തിത്തീര്‍ത്ത് പ്രാദേശിക വികാരമുയര്‍ത്താനുള്ള മുനീറിന്റെ ശ്രമമെന്നും ഇത് തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.പ്രാദേശിക വികാരം ഇളക്കിവിട്ട് തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ എംഎൽഎ ശ്രമിക്കുകയാണന്ന് കമ്മിറ്റി പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News