വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ഡിവൈഎഫ്ഐ

പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതു രംഗത്ത് പ്രവർത്തിച്ചു വരുന്ന വനിതകളുടെയും പൊതുപ്രവർത്തകരുടെ കുടുംബത്തിന്റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തും വ്യാജമായ വാർത്തകൾ നിർമ്മിച്ചും ദ്വയാർത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നെറികെട്ട പ്രവർത്തനം നടത്തി വരികയാണ്.

ALSO READ: നിപ പ്രതിരോധ പ്രവർത്തനം: വീട് വിടാന്തരം കയറിയിറങ്ങി ആരോഗ്യ പ്രവർത്തകർ

ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും വ്യക്തമാണ്.
സാമൂഹ്യ മാധ്യമങ്ങളിലെ ഈ വൈകൃതങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം സൈബർ തെമ്മാടിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ALSO READ: പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ല: യൂജിൻ പെരേരയ്ക്ക് മറുപടി നല്‍കി മന്ത്രി ആന്‍റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News