യൂത്ത് കോൺഗ്രസ് നേതാവ് കഞ്ചാവ് കടത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം: ഡിവൈഎഫ്ഐ

യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക് കഞ്ചാവു കടത്തിയ സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി.അനൂപ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: തൃശ്ശൂരിൽ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; കവർന്നത് 65,000 രൂപയുടെ മദ്യക്കുപ്പികൾ

തിരുവനന്തപുരം ഭാഗത്ത് നിന്ന് പോകവേ 40 കിലോ കഞ്ചാവുമായി ഗോവ രജിസ്ട്രേഷനിലുള്ള കാറിലാണ് ഷൈജു മാലിക്ക് പിടിയിലായത്. ബാലരാമപുരത്ത് എക്സൈസ് എൻഫോഴ്സ്മെന്റ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിക്കുന്നതിന്റെ പ്രധാന കണ്ണിയാണ് ഷൈജു മാലിക്ക്.പൂവച്ചൽ കൊണ്ണിയൂർ സ്വദേശിയാണ്. കോൺഗ്രസിനായി സൈബർ ഇടപെടൽ നടത്തുന്നതും ക്രിമിനൽ പ്രവർത്തനം നടത്തുന്നതും ഷൈജു മാലിക്കിന്റെ നേതൃത്വത്തിലാണ്. മയക്കുമരുന്ന് കടത്തലും വിൽപ്പനയും നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

Also Read: വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ; സംഭവം കർണാടകയിൽ

ക്രിമിനലുകളുടെ താവളമായി യൂത്ത് കോൺഗ്രസ് മാറുകയാണ്.തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് ഉൾപ്പടെ വ്യാജമായി നിർമ്മിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ഇപ്പോൾ ചെയ്തു വരുന്നത്. മയക്കുമരുന്ന് – ക്രിമിനൽ മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News