ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം അനുവദിക്കണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത് കാലങ്ങളായി കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടും റെയിൽവേ മാലിന്യം നീക്കാൻ തയ്യാറായിട്ടില്ല.റെയിൽവേയിൽ നിന്നുള്ള മാലിന്യമടക്കം ഈ തോട്ടിൽ തള്ളുന്നുണ്ട്.

Also Read: അന്ത്യാഞ്‌ജലിയർപ്പിച്ച് ജന്മനാട്; ജോയിയുടെ മൃതദേഹം സംസ്കരിച്ചു

കോർപ്പറേഷൻ നിരന്തരമായി നോട്ടീസ് നൽകിയതിനെ തുടർന്നാണ് റെയിൽവേയുടെ അതീനതയിലുള്ള തോടിന്റെ ഭാഗം ശുചീകരിക്കാൻ വേണ്ടി റെയിൽവേ കരാർ നൽകിയതും ശുചീകരണ പ്രവർത്തിക്കായി എൻ ജോയി ഉൾപ്പെടെയുള്ള തൊഴിലാളികൾ എത്തിയതും. എന്നാൽ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കാതെ മാലിന്യം നിറഞ്ഞ വലിയ തോട്ടിലേക്ക് ഈ തൊഴിലാളികളെ റെയിൽവേ ഇറക്കി വിടുകയായിരുന്നു. അതിന്റെ ഭാഗമായി എൻ ജോയി എന്ന തൊഴിലാളി ഒഴുക്കിൽ പെടുകയും റെയിൽവേ സ്റ്റേഷൻ്റെ അടിയിലേക്കുള്ള തോടിൻ്റെ ഭാഗമായ ടണലിലേക്ക് എത്തുകയും മരണപ്പെടുകയും ചെയ്തു.

Also Read: വിപണി ഇടപെടൽ; സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

നിറയെ മാലിന്യങ്ങൾ ഉള്ള അപകടം നിറഞ്ഞ ഒരു തോട്ടിലേക്ക് യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിച്ച റെയിൽവേക്ക് ഈ മരണത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും സ്ഥലം എംപിയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. മരണപ്പെട്ട റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയിയുടെ കുടുംബത്തിന് ഇന്ത്യൻ റെയിൽവേ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News