കൊലയാളി എംഎല്‍എ ഐസി ബാലകൃഷ്ണനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ

dyfi-ic-balakrishnan-mla

കൊലയാളി എംഎല്‍എ ഐസി ബാലകൃഷ്ണനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ജീവന്‍ പൊലിഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐസി ബാലകൃഷ്ണനാണെന്ന് ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ കൂടുതല്‍ വ്യക്തമായി. നിയമന വാഗ്ദാനം നൽകി ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടികള്‍ പിരിച്ച് വമ്പന്‍ തട്ടിപ്പാണ് സുല്‍ത്താന്‍ ബത്തേരി എംഎൽഎ നടത്തിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഇതിന്റെ വിഹിതം വിഡി സതീശനും കെ സുധാകരനും കൈപ്പറ്റിയത് കൊണ്ടാണ് മരിച്ച വിജയന്റെ പരാതി മുക്കിയത്. പരാതി നേരത്തേ ഗൗരവത്തില്‍ എടുത്തിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. ആത്മഹത്യാ കുറിപ്പ് പുറത്തുവന്ന സ്ഥിതിക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറഞ്ഞേ പറ്റൂ.

Read Also: എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ: ഐസി ബാലകൃഷ്ണൻ്റെ രാജി, അറസ്റ്റ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന്

സുല്‍ത്താന്‍ ബത്തേരി എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധത്തിനും
ബഹിഷ്‌കരണത്തിനും ഡിവൈഎഫ്ഐ നേതൃത്വം നൽകും. മരണത്തിന്റെ ഉത്തരവാദികളെയും അഴിമതിയും പുറത്ത് കൊണ്ടുവരാന്‍ ഗൗരവത്തില്‍ അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News