വയനാട് ഉരുള്‍പൊട്ടലില്‍ അമ്മയേയും മൂന്ന് മക്കളേയും ജീവനോപാധിയായ ജീപ്പും നഷ്ടപ്പെട്ട ചൂരല്‍മലയിലെ അനീഷ് ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. അനീഷിനെ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് ഡിവൈഎഫ്ഐ. നഷ്ടമായ ജീപ്പിന് പകരം മറ്റൊന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അനീഷിന് കൈമാറിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ALSO READ:ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
വയനാട് ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ അനീഷിന് ഉണ്ടായ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. കണ്‍മുന്നില്‍ വച്ചാണ് മൂന്ന് മക്കളും അമ്മയും സഹോദരീ പുത്രനും മലവെള്ള പാച്ചിലില്‍ ഒലിച്ച് പോയത്. അനീഷിനും ഭാര്യ സയനയ്ക്കും ഗുരുതരമായി പരിക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്. അനീഷ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
ഉരുള്‍ പൊട്ടലില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു പോയി. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍
DYFI യുടെ ചെറിയ സഹായം. നേരത്തേ പ്രഖ്യാപിച്ച ജീപ്പ് ഇന്ന് കൈമാറി.
ALSO READ:മുകേഷിനെതിരായ പരാതി; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here