വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐയുടെ മാതൃക. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 20 കോടി നാല്‍പ്പത്തി നാലര ലക്ഷം രൂപ. സര്‍ക്കാരിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വയനാട് ചൂരല്‍മല ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡുകള്‍ ഓടിയെത്തി. മഴയത്തും പുതയുന്ന ചേറിലും നാടിനായി കൈകോര്‍ത്തു. ജീവനുകളെ നെഞ്ചോടുചേര്‍ത്തു. ശവശരീരങ്ങള്‍ കണ്ടെത്തി. ദുരിതബാധിതരുടെ കണ്ണീരൊപ്പി. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 20 കോടി നാല്‍പ്പത് ലക്ഷം രൂപയാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വീടുകളില്‍ നിന്ന് ആക്രികള്‍ പെറുക്കിയും നാട്ടില്‍ ചായവിറ്റും പായസ ചലഞ്ചുനടത്തിയും പണം ശേഖരിച്ചു. കുട്ടികള്‍ കുടുക്കയില്‍ നിന്ന് പണം നല്‍കി. ചിലര്‍ കമ്മലും വളയും വരെ ചിലര്‍ ഊരി നല്‍കി. കന്നുകാലികളെവരെ സംഭാവന നല്‍കിയവരുണ്ട്. പൂജാരികള്‍ ദക്ഷിണകള്‍ പോലും കൈമാറി. 20 കോടി പണമായി മാത്രം ലഭിച്ച തുകയാണെന്നും വീട് നിർമ്മാണത്തിന് കെട്ടിട നിർമ്മാണ സാമഗ്രികൾ പലരും സ്പോൺസർ ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. പണം നല്‍കിയവരുടെ മനസിന് ഡിവൈഎഫ്‌ഐയുടെ നന്ദിയും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here