ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ.സ്ത്രീത്വത്തെ അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ALSO READ: മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപണം; കോഴിക്കോട് ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

അതേസമയം സംഭവത്തിൽ മഹിളാ അസോസിയേഷൻ വടകര  പൊലീസിൽ പരാതി നൽകി.ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നിരവധി പേരാണ് ഹരിഹരനെതിരെ വിമർശനം ഉയർത്തുന്നത്.

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു കെഎസ് ഹരിഹരന്ന്റെ ലൈംഗിക അധിക്ഷേപം. യുഡിഎഫ് ആര്‍എംപി നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വളരെ മോശമായ ഭാഷയില്‍ ഹരിഹരന്‍ പ്രസംഗിച്ചത്.

ALSO READ: കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു; പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News