കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയ സംഭവം അത്യന്തം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
പ്രമുഖ മാധ്യമമായ ദി ന്യൂസ് മിനിട്ട് ആണ് കേന്ദ്രസര്‍ക്കാറിന്റെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഉള്ള വാര്‍ത്ത പുറത്തെത്തിച്ചത്.
കേരളത്തിന് എതിരായ ലേഖനത്തിന് ആവശ്യമായ കുറിപ്പടികളും കേന്ദ്രം വിതരണം ചെയ്തിട്ടുണ്ടന്നൊണ് ധന്യ രാജേന്ദ്രന്‍, പൂജ പ്രസന്ന, നിധീഷ് എം കെ, ഷാബിര്‍ ആഹമദ് എന്നിവര്‍ തയ്യാറാക്കിയ വാര്‍ത്തയില്‍ പറയുന്നത്.
ALSO READ: സിഎംഡിആര്‍എഫിലേക്ക് മന്ത്രി ജിആര്‍ അനില്‍ ഒരുമാസത്തെ ശമ്പളം കൈമാറി
ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും പറഞ്ഞത്. മാത്രമല്ല കേന്ദ്ര വനംമന്ത്രിഭൂപേന്ദര്‍ യാദവ് തെറ്റായ പ്രസ്താവന നടത്തുകയും സംഘപരിവാര്‍ അണികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ദുരന്തത്തില്‍ പെട്ട മനുഷ്യര്‍ അതിജീവനത്തിനായി പൊരുതുകയാണ്. മനുഷ്യസ്‌നേഹികള്‍ അവരെ നെഞ്ചോട് ചേര്‍ത്ത് വയനാടിനെ തിരിച്ചുപിടിക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യുന്ന സമയത്ത് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെ ദുരന്തമുഖത്തും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനും മുതലെടുപ്പിനും ശ്രമിക്കുന്നത് ഹീനവും മനുഷ്യത്വരഹിതവുമാണ്.കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ കേരള ജനതക്ക് താല്പര്യമുണ്ട്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെയും ദുരിതബാധിതരെയും അപമാനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here