കലാപം സൃഷ്ടിക്കാനുള്ള യൂത്ത് കോൺഗ്രസ് ശ്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരത്ത് കലാപം സൃഷ്ടിക്കാനുള്ള യൂത്ത് കോൺഗ്രസ് ശ്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ. കലാപം സൃഷ്ടിക്കാനുള്ള യൂത്ത്കോൺഗ്രസ് നീക്കത്തെ ശക്തമായി അപലപിക്കുന്നതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. വ്യാജ ഇലക്ഷൻ ഐ ഡി കാർഡ് നിർമ്മിച്ച് ഗുരുതര കുറ്റകൃത്യം ചെയ്ത കേരളത്തിലെ യൂത്ത്കോൺഗ്രസ് അതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം അക്രമങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടിയ യൂത്ത് കോൺഗ്രസുകാർ ലക്ഷണമൊത്ത സാമൂഹ്യവിരുദ്ധരാണ് എന്ന് തെളിയിച്ചിരിക്കുന്നു.

Also Read: “ഏവരെയും ചേർത്ത് നിർത്തി ക്രിസ്തുമസും പുതുവത്സരവും വരവേൽക്കാം”: മുഖ്യമന്ത്രി

ഈ അഴിഞ്ഞാട്ടം ഇനിയും അനുവദിക്കാനാവില്ല. നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ബോധപൂർവം അക്രമം സൃഷ്ടിക്കുകയുമാണ് അവരുടെ രീതി. വെഞ്ഞാറമൂട്ടിൽ ബി ജെ പി – ആർ എസ് എസ് സംഘം ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടുകയറി അക്രമം നടത്തി. ആറ്റിങ്ങൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ ഡി വൈ എഫ് ഐ പ്രവർത്തകരെ മർദ്ദിക്കുകയും വീടുകയറി അക്രമം നടത്തുകയും ചെയ്തത് അത്യന്തം പ്രതിഷേധാർഹമാണ്.

Also Read: ‘നവകേരള സദസ് ജനാധിപത്യ ഭരണ നിർവഹണത്തിൽ അത്യപൂർവ അധ്യായം’: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കലാപത്തിന് ആഹ്വാനം കൊടുക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സതീശൻ ജനാധിപത്യത്തിന് അപമാനമാണ്. വി ഡി സതീശന്റെ ആഹ്വാനവും കേട്ട് നാടിന്റെ സ്വസ്ഥത തകർക്കാനാണ് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ക്രിമിനലുകൾ ഇനിയും ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിരോധമുയർത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News