വയനാട് ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാന്‍ തട്ടുകട നടത്തി ഡിവൈഎഫ്‌ഐ ; സമാഹരിച്ചത് ഒരുലക്ഷത്തിലധികം

വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കാന്‍ അരുവിക്കര- പാങ്ങ ഡിവൈഎഫ്‌ഐ യുണിറ്റുകള്‍ തട്ടുകട നടത്തി സമാഹരിച്ചത് 1,14951രൂപ.

ALSO READ:  ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍; ആരോപണ മുനയിലായത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തന്‍

ദുരന്തമുഖത്ത് മനുഷ്യ സാധ്യമായതെല്ലാം ഡിവൈഎഫ്‌ഐ ഇപ്പോഴും ചെയ്തു വരുന്നു, അതിന്റെ തുടര്‍ച്ചയായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിലേക്കായി 2024 ഓഗസ്റ്റ് 24 ന് അരുവിക്കര നടത്തിയ തട്ടുകടയില്‍ നിന്നാണ് തുക സമാഹരിച്ചത്.

ALSO READ: കഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍കട്ടറും ഉള്‍പ്പടെയുള്ള ലോഹ വസ്തുക്കള്‍

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടൊരുക്കാന്‍ പതിനഞ്ചുദിവസംകൊണ്ട് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 3,77,12,096 രൂപയാണ്. പാഴ്വസ്തു ശേഖരണം, ചായക്കട, തട്ടുകട, വിവിധ ചലഞ്ച്, കുട്ടികള്‍ കൈമാറിയ സമ്പാദ്യക്കുടുക്ക, മത്സ്യവില്‍പ്പന, തൊഴിലാളികള്‍ ബസും ഓട്ടോറിക്ഷയുമോടിച്ച് സ്വരൂപിച്ചത്, യൂണിറ്റംഗങ്ങള്‍ തൊട്ടുള്ളവരുടെ വിഹിതം എന്നിവയിലൂടെയാണ് തുക സമാഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here