‘ദൈവത്തെ ആശ്രയിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം’ ; നിർമ്മല സീതാരാമൻ്റെ പ്രസ്താവന യുവജനങ്ങളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളി: ഡിവൈഎഫ്ഐ

dyfi

‘ദൈവത്തെ ആശ്രയിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ’ പറയുന്ന നിർമ്മല സീതാരാമൻ്റെ പ്രസ്താവന യുവജനങ്ങളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ.പൂനയിലെ എൺസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ )ഓഫീസിലെ യുവ ചാർട്ടേർഡ് അക്കൗണ്ടൻ്റും മലയാളിയുമായ അന്ന സെബാസ്റ്റ്യൻ മരണപ്പെട്ടത് കോർപ്പറേറ്റ് മേഖലയിലെ കടുത്ത ചൂഷണം കൊണ്ടുണ്ടായ മാനസിക സമ്മർദ്ദം കാരണമാണ് എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി .

അന്നയുടെ മരണത്തെ തുടർന്ന് കോർപ്പറേറ്റ് മേഖലയിലെ ചൂഷണം കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ‘ദൈവത്തെ ആശ്രയിച്ച് പ്രശ്നങ്ങൾപരിഹരിക്കാൻ’വേണ്ടി പറയുകയാണ്. ഇത് തൊഴിലാളികളോടും യുവാക്കളോടും ഉള്ള പരിഹാസവും വെല്ലുവിളിയും ആണ് എന്നാണ് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയത്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചും തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രഗവൺമെൻ്റ് ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ടും ബ്ലോക്ക് കേന്ദ്രങ്ങളിൽ ഇന്ന് യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ALSO READ:ക്ഷമ ചോദിച്ച് പി വി അന്‍വര്‍ എംഎല്‍എ: പരസ്യ പ്രസ്താവനകള്‍ നിര്‍ത്തുന്നു, പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News