യുവം പരിപാടി മറ്റൊരു മന്‍ കി ബാത്ത് ആയിമാറി; വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഉന്നയിച്ച നൂറ് ചോദ്യങ്ങള്‍ കാലികപ്രസക്തിയുള്ളവയാണെന്ന് ഡിവൈഎഫ്‌ഐ. യുവം പരിപാടി സംവാദമെന്നാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ ചോദ്യവുമായി എത്തിയ യുവാക്കളെ പ്രധാനമന്ത്രിയും സംഘാടകര്‍ പറഞ്ഞു പറ്റിച്ചുവെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ പരിപാടിയായി മാറി, യുവം പരിപാടി മറ്റൊരു മന്‍ കി ബാത്ത് ആയിമാറി, ഏകപക്ഷീയമായ രാഷ്ട്രീയ പൊതുയോഗമാക്കി മാറ്റിയെന്നും സമ്മര്‍ദ്ദം ചെലുത്തി കുട്ടികളെ പരിപാടിയില്‍ എത്തിച്ചു. ഇത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

പരിപാടിയിലെ സ്വാഗതവും അദ്ധ്യക്ഷനായതുമെല്ലാം ബിജെപി സംസ്ഥാന നേതാക്കളാണ്. ബിജെപിയുടെ പേര് പറഞ്ഞാല്‍ ആരും പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. അതു കൊണ്ടാണ് സംവാദ പരിപാടിയെന്ന് പറഞ്ഞത്. വര്‍ഗീയ ധ്രുവീകരണ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

കേരളത്തില്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. എന്നാല്‍ സ്റ്റാഫ് സെലക്ഷന്‍, യുപിഎസ്സി എന്നിവയിലെ നിയമനങ്ങളുടെ കണക്ക് പുറത്ത് വിടാന്‍ തയ്യാറുണ്ടോ? എന്നും ഡിവൈഎഫ്‌ഐ ചോദിച്ചു.

കേരളത്തില്‍ പിഎസ്സി വഴി നിരവധി നിയമനങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ നികത്താതെയാണ് കേരളത്തെ പഴിക്കുന്നത്. കേന്ദ്രത്തിന് ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താന്‍ മനസ്സില്ലെന്നും ഡിവൈഎഫ്‌ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

കേരളം ഉന്നയിച്ച ഉത്തരം തരാന്‍ കേന്ദ്രം മര്യാദ കാണിക്കണം. നൂറ് ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയോ ഉത്തരവാദിത്വപ്പെട്ടവരോ ഉത്തരം തന്നിട്ടില്ല. ചോദ്യങ്ങള്‍ക്ക് ഭരണകൂടം മറുപടി നല്‍കേണ്ടി വരുമെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News