രക്തദാതാക്കളെ കണ്ടെത്താനും രക്തദാനം പ്രോത്സാഹിപ്പിക്കാനും മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ

രക്തം ആവശ്യമായ വരുന്നവര്‍ക്ക് ദാതാക്കളെ കണ്ടെത്തി നല്‍കുവാനും രക്തദാനം പ്രോത്സാഹിപ്പിക്കുവാനും സ്വന്തമായി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ പാലക്കാട് പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബ്ലഡ് ഡോണ്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. രക്തം ആവശ്യമായി വരുന്ന ആര്‍ക്കും ഇതുവഴി സന്നദ്ധരായ രക്തദാതാക്കളെ കണ്ടെത്താന്‍ കഴിയും.

READ ALSO:താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും രക്തദാതാക്കളെ കണ്ടെത്തുവാനും ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കാനുമായാണ് ഡിവൈഎഫ്‌ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി ‘ബ്ലഡ് ഡൊണ്‍’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ് നിര്‍വഹിച്ചു. രക്തദാനത്തിന് തയ്യാറായ പട്ടാമ്പിയിലെ ആര്‍ക്കും ആപ്പില്‍ തങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കാമെന്നും പ്രദേശത്തെ ഡിവൈഎഫ്‌ഐക്കാരുമായി ബന്ധപ്പെട്ടാല്‍ രക്തം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹികള്‍ പറഞ്ഞു.

READ ALSO:വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം

ചടങ്ങില്‍ ഡിവൈഎഫ്‌ഐ പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റ് എം എന്‍ സുദീപ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.വി.രതീഷ്, ബ്ലോക്ക് സെക്രട്ടറി എ എന്‍ നീരജ്, സിപിഐഎം പട്ടാമ്പി ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഡിവൈഎഫ്‌ഐ തിരുവേഗപ്പുറം മേഖലാ പ്രസിഡന്റ് റഹ്‌മാനാണ് ബ്ലഡ് ഡൊണേഷന്‍ ആപ്പ് രൂപകല്‍പ്പന ചെയ്തത്. പട്ടാമ്പി പ്രദേശത്തെ 50000 രക്തദാതാക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കാനാണ് ബ്ലോക്ക് കമ്മിറ്റിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News