കഴിഞ്ഞദിവസം തനിക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച ബസ് ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ച തിരുവനന്തപുരം മേയറും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ രാജേന്ദ്രനെ ഉള്‍പ്പെടെ കേട്ടാല്‍ അറയ്ക്കുന്ന തെറിയിലൂടെയും അശ്ലീല പരാമര്‍ശത്തോടെയും വീഡിയോ ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ യുട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും
നേരത്തെയും സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടാവുകയും കേസുകളില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇത്രയേറെ സംസ്‌കാരശൂന്യമായി, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പച്ച തെറിയുടെയും അശ്ലീലത്തിന്റെയും അകമ്പടിയോടെവിളിച്ചു പറയുന്ന ഈ ഞരമ്പ് രോഗി ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. ഇത്തരം ആഭാസന്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here