കളമശ്ശേരി സ്‌ഫോടനം: വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ

കേരളത്തിന്റെ സമാധാനന്തരീക്ഷം തര്‍ക്കുന്നതിനുവേണ്ടി കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും അഴിച്ചുവിട്ട കര്‍മ്മ ന്യൂസ്, മറുനാടന്‍ മലയാളി എന്നീ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കുമെതിരായും ബിജെപി നേതാവായ സന്ദീപ് വാര്യര്‍ക്കെതിരെയും ഡിവൈഎഫ്‌ഐ പരാതി നല്‍കി.

Also Read : രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടുംവിഷം, ഇത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്ന് മുഖ്യമന്ത്രി

ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി എ ആര്‍രഞ്ജിത്താണ് പൊലീസ് കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കിയത്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ നാം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ജനങ്ങളില്‍ ഭയാശങ്കകള്‍ നിറയ്ക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന എല്ലാ ശക്തികളെയും ഒറ്റപ്പെടുത്തണം.

Also Read : കേരളത്തിന്റെ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം; അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി

അതേസമയം സന്ദീപ് വാര്യർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും പൊലീസിൽ പരാതി നൽകി. വർഗീയ കലാപം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തനം തുടരാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

കേരളീയ സമൂഹം പൊലീസിന്റെയും സര്‍ക്കാറിന്റെയും ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കി ഇതിന് പിറകില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന് ഒപ്പം നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News